കെ ഫോണ്‍ അഴിമതിയില്‍ മുഖ്യമന്ത്രി പ്രതിയാകുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. മൊബിലൈസേഷന്‍ അഡ്വാന്‍സില്‍ സര്‍ക്കാരിന് 36 കോടി രൂപ നഷ്ടമായി. പര്‍ച്ചേസ്, സിവില്‍ മാനദണ്ഡങ്ങള്‍ എന്നിവ ലംഘിച്ചു. ശിവശങ്കറാണ് ഇതിനായി ഇടപെട്ടതെന്നും വിഡി സതീശന് പറഞ്ഞു. അതേസമയം കെ ഫോണ്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് സാങ്കേതിക സഹായത്തിനുള്ള ടെണ്ടര്‍ എസ്ആര്‍ ഐടിയുടെ സേവന ദാതാക്കളായ റെയില്‍ ടെല്ലിന് ലഭിച്ചു.