വിജയ് തന്നെ മുന്നില്‍,സമാന്തയുടെ പ്രതിഫലം,'ഖുഷി'സിനിമയ്ക്കായി താരങ്ങള്‍ വാങ്ങിയത്

കെ ആര്‍ അനൂപ്

തിങ്കള്‍, 21 ഓഗസ്റ്റ് 2023 (09:08 IST)
വിജയ് ദേവരക്കൊണ്ട,സമാന്ത എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ഖുഷി റിലീസിന് ഒരുങ്ങുന്നു. ഈ സിനിമയ്ക്കായി വിജയും സമാന്തയും വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
താരമൂല്യത്തിനനുസരിച്ച് രണ്ടാളുടെയും പ്രതിഫലത്തില്‍ വലിയ വ്യത്യാസം വന്നിട്ടുണ്ട്. 23 കോടി രൂപയാണ് വിജയ് ദേവരക്കൊണ്ട വാങ്ങിയത്.
നായികയായ സമാന്തയുടെ പ്രതിഫലം കുത്തനെ ഇടിവുണ്ടായെന്നാണ് വിവരം.
 
ഖുഷി സിനിമയില്‍ അഭിനയിക്കാനായി സമാന്ത വാങ്ങിയത് നാലര കോടി രൂപമാത്രമാണ്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍