വിജയ് ദേവരകൊണ്ടയും സാമന്തയും, 'ഖുഷി' ട്രെയിലര്‍ എത്തി, കണ്ടില്ലേ?

കെ ആര്‍ അനൂപ്

വ്യാഴം, 10 ഓഗസ്റ്റ് 2023 (12:24 IST)
വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച് അഭിനയിച്ച തെലുങ്ക് റൊമാന്റിക് കോമഡി ചിത്രമാണ് 'ഖുഷി'. സെപ്റ്റംബര്‍ ഒന്നിന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ശിവ നിര്‍വാണ തന്നെയാണ് കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
 
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി റിലീസ് ചെയ്യും.
 
നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍