സാമന്തയുടെ 'ഖുഷി' ഉപേക്ഷിച്ചോ?സംവിധായകൻ ശിവ നിർവാണ പറയുന്നത് ഇതാണ് !

കെ ആര്‍ അനൂപ്

ചൊവ്വ, 31 ജനുവരി 2023 (09:06 IST)
'ഖുഷി' പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധ നേടിയിരുന്നു.ദേവെരകൊണ്ടയും സാമന്തയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമ ഉപേക്ഷിച്ചോ എന്ന ചോദ്യം ഉയരുകയാണ്. സംവിധായകൻ ശിവ നിർവാണ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.
 
സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങുമെന്നും എല്ലാം മനോഹരമായി പോകുന്നു എന്നുമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. 
 
ആദ്യ ഷെഡ്യൂൾ കാശ്മീരിൽ നേരത്തെ പൂർത്തിയായിരുന്നു.2022ഡിസംബർ 23ന് റിലീസ് പ്രഖ്യാപിച്ച സിനിമയ്ക്ക് ഇതേ ദിവസം പ്രദർശനത്തിന് എത്താൻ സാധിച്ചില്ല. മയോസിറ്റിസ് ചികിത്സയ്ക്കായി സാമന്തയ്ക്ക് യുഎസിലേക്ക് പോകേണ്ടി വന്നതിനാൽ ഷൂട്ടിംഗ് ഇനിയും ബാക്കിയാണ്. 2023 പകുതിയോടെ മാത്രമേ ചിത്രം പ്രദർശനത്തിന് എത്തുകയുള്ളൂ.
 
ജയറാം, സച്ചിൻ ഖെഡേക്കർ, മുരളി ശർമ, വെണ്ണെല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
 
 ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍