ഇത് വലിയ വിജയം!'മന്ദാകിനി'ആദ്യ ആഴ്ച നേടിയത്, രണ്ടാം വാരത്തില്‍ കൂടുതല്‍ തിയേറ്ററുകളിലേക്ക് സിനിമ

കെ ആര്‍ അനൂപ്
വെള്ളി, 31 മെയ് 2024 (15:36 IST)
Mandakini
മലയാള ചലച്ചിത്ര ലോകത്തിന് വിജയത്തിന്റെ കഥകള്‍ മാത്രമാണ് പറയാനുള്ളത്. വലിയ ബഹളങ്ങള്‍ ഇല്ലാതെ എത്തിയ ലോ ബജറ്റ് സിനിമകള്‍ക്കും ഇവിടെ ഇടമുണ്ട്. നല്ല സിനിമകളെ ഇരുകൈയും നീട്ടി സ്വീകരിക്കാറുള്ള പ്രേക്ഷകര്‍ 'മന്ദാകിനി'യേയും കൈവിട്ടില്ല.
അനാര്‍ക്കലി മരിക്കാര്‍, അല്‍ത്താഫ് സലിം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച് ബോക്സ് ഓഫീസ് വിജയവും നേടി.
 
 ഏഴ് ദിവസത്തിനുള്ളില്‍ 'മന്ദാകിനി' കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 1.2 കോടി നേടി.
 ഏഴാം ദിവസം, 'മന്ദാകിനി' 17 ലക്ഷം രൂപ കളക്റ്റ് ചെയ്തു, മെയ് 24 ന് റിലീസ് ചെയ്ത ഈ ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നു. എന്നാല്‍ തിയേറ്ററുകളുടെ എണ്ണത്തില്‍ കുറവ് വന്നില്ല. കൂടുതല്‍ തിയേറ്ററുകളില്‍ സിനിമ ഈയാഴ്ച മുതല്‍ പ്രദര്‍ശിപ്പിക്കും.
 
സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. ഷിജു എം. ഭാസ്‌കര്‍, ശാലു എന്നിവരുടെതാണ് കഥ. ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നതും ഷിജു എം. ഭാസ്‌കര്‍ തന്നെയാണ്. ബിബിന്‍ അശോക് സംഗീതം ഒരുക്കുന്ന ഈ ചിത്രം കോമഡി എന്റര്‍ടെയ്‌നറാണ്. സംവിധായകന്‍ അല്‍ത്താഫ് സലിമിനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article