'ആടുജീവിതം' വ്യാജ പ്രിന്റുകള്‍ കണ്ടാല്‍ പണികിട്ടും! നിയമനടപടികളുമായി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
ശനി, 30 മാര്‍ച്ച് 2024 (11:07 IST)
മാര്‍ച്ച് 28നാണ് പൃഥ്വിരാജിന്റെ ആടുജീവിതം റിലീസ് ചെയ്യ്ത്.മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ബ്ലെസ്സിയുടെ സിനിമ. ഇതിനിടെ ചിത്രത്തിന്റെ പൈറേറ്റഡ് പ്രിന്റുകള്‍ എന്ന നിലയില്‍ ലിങ്കുകളും മെസ്സേജുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
 
ഈ പ്രിന്റുകളും മറ്റും പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും എതിരെ നിയമനടപടി ആരംഭിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.വാട്ട്‌സ്ആപ്പ്, ടെലിഗ്രാം ഉള്‍പ്പെടെയുള്ള വഴി പ്രിന്റ്, ലിങ്ക് എന്നിവ ഷെയര്‍ ചെയ്താല്‍ സൈബര്‍ സെല്‍ കേസ് എടുക്കുകയും, കര്‍ശന നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. 
 
വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് തടയാനും വിലക്കുന്നതടക്കം കടുത്ത നിയമനടപടികളിലേക്കാണ് സൈബര്‍ സെല്‍ നീങ്ങുന്നത്. സിനിമവ്യവസായത്തെ ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് സിനിമയുടെ നിര്‍മാതാക്കള്‍ അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article