ബ്രഹ്മാണ്ഡചിത്രം, വമ്പൻ താരനിര: എന്നിട്ടും എന്തിന് അമല പോൾ പൊന്നിയിൻ സെൽവൻ വേണ്ടെന്നുവെച്ചു?

Webdunia
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (19:15 IST)
തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് മണിരത്നത്തിൻ്റെ പൊന്നിയിൻ സെൽവൻ. ഐശ്വര്യ റായ്,വിക്രം,ജയം രവി,കാർത്തി തുടങ്ങി നിരവധി സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ നടി അമലപോളിനെയും ഒരു വേഷത്തിൽ പരിഗണിച്ചിരുന്നു. എന്നാൽ താരം ആ വേഷം സ്വീകരിക്കാൻ തയ്യാറായില്ല. എന്തുകൊണ്ട് മണിരത്നം സിനിമയ്ക്ക് നോ പറഞ്ഞുവെന്ന് വ്യക്തമാക്കുകയാണ് താരം.
 
സിനിമയ്ക്കായി മണിരത്നം സമീപിച്ചപ്പോൾ അതിന് പറ്റിയ മാനസികാവസ്ഥയിൽ അല്ലായിരുന്നു താനെന്നും ചിത്രം വേണ്ടെന്ന് വെച്ചതിൽ പശ്ചാത്താപമില്ലെന്നും താരം പറയുന്നു. പൊന്നിയിൽ സെൽവന് വേണ്ടി മണിരത്നം എന്നെ ഓഡിഷൻ ചെയ്തിരുന്നു. ഞാൻ ഏറെ സന്തോഷത്തിലായിരുന്നു. കാരണം ഞാനൊരു വലിയ മണിരത്നം ഫാനാണ്. എന്നാൽ ആ സമയത്ത് അത് നടന്നില്ല. അമല പോൾ പറഞ്ഞു.
 
പിന്നീട് ഇതേ പ്രൊജക്ടിനായി 2021ലാണ് എന്നെ വീണ്ടും വിളിക്കുന്നത്. അന്ന് സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ. അതുകൊണ്ട് വേണ്ടെന്നുവെച്ചു. അമലാ പോൾ പറയുന്നത്. ത്രില്ലർ ചിത്രമായ കഡാവറാണ് അമലപോളിൻ്റെ പുറത്തിറങ്ങിയ അവസാന ചിത്രം. ബ്ലസിയും പൃഥ്വിരാജും ഒന്നിക്കുന്ന ആടുജീവിതത്തിൽ അമലയാണ് നായികയാകുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article