'ദ തേഡ് മര്‍ഡര്‍', ചിത്രീകരണം കൊച്ചിയില്‍, പൂജ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 4 ജനുവരി 2022 (10:13 IST)
സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദ തേഡ് മര്‍ഡര്‍'. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. ഇന്ദ്രന്‍സും സൈജുകുറുപ്പും പൂജ ചടങ്ങുകളില്‍ പങ്കെടുത്തു.
 
'ആദ്യമായി മറ്റൊരാളുടെ കഥയില്‍ ഒരു സിനിമ ചെയ്യുകയാണ്. പ്രിയ സുഹൃത്ത് ഫൈസല്‍ ഖാന്‍ ഈ കഥ പറയുമ്പോള്‍ തന്നെ മനസ്സില്‍ പതിഞ്ഞ് പോയ മൂന്ന് കഥാപാത്രങ്ങളാണ് വിനയനും ക്രിസ്റ്റിയും സ്വാമിയും. വിശദവിവരങ്ങള്‍ വഴിയേ പറയാം. നിങ്ങളുടെ സ്‌നേഹവും സപ്പോര്‍ട്ടും എപ്പോഴും ഉണ്ടാവണം. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍',-സുനില്‍ ഇബ്രാഹിം കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saiju Govinda Kurup (@saijukurup)

അനുബന്ധ വാര്‍ത്തകള്‍

Next Article