നിന്നോട് ക്രഷ് തോന്നി,ശ്രിതുവിനോട് രസ്മിന്‍, ബിഗ് ബോസില്‍ ഇനി പ്രണയ കാലമോ?

കെ ആര്‍ അനൂപ്
ചൊവ്വ, 9 ഏപ്രില്‍ 2024 (09:24 IST)
ബിഗ് ബോസ് മലയാളം ആറാം സീസണിലും പ്രണയകാലം. പരസ്പരം അടുപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളും പതിവുപോലെ ബിഗ് ബോസ് ഒരുക്കിക്കൊടുക്കും. അങ്ങനെ ഇരുപത്തിയെട്ടാമത്തെ ദിവസം രാത്രി 12 മണി കഴിഞ്ഞപ്പോള്‍ രസ്മിനാണ് തന്റെ ഇഷ്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.ശ്രിതുവിനോടാണ് രസ്മിന്റെ തന്റെ താല്‍പ്പര്യം വെളിപ്പെടുത്തിയത്.
 
ഒരു ദിവസം കൂടി കഴിഞ്ഞ് പറഞ്ഞാല്‍ മതിയോ എന്നാണ്ര സ്മിന്‍ ചോദിക്കുന്നു. മറുപടിയായി ഇപ്പോള്‍ തന്നെ പറയൂ എന്നാണ് ശ്രിതു.ആരോടും പറയരുത് എന്ന് രസ്മിനും പറഞ്ഞു. ആരോടും പറയില്ലെന്ന് ശ്രിതുവും പറഞ്ഞു. 
ശ്രിതു കുറച്ച് ഡിസ്റ്റന്‍സ് ഇട്ടാലോ എന്ന് വിചാരിക്കുകയാണ്.പുറത്ത് എന്ത് വിചാരിക്കും എന്ന് അറിയില്ല. നിനക്ക് പ്രശ്‌നം ആകാതിരിക്കാനാണ് ഡിസ്റ്റന്‍സ് ഇടുന്നത്. അതായത് എനിക്ക് നിന്നോട് ഒരു ക്രഷ് തോന്നുന്നുണ്ടെന്ന് രസ്മിന്‍ പറഞ്ഞു.
ലോണിലെ ഉയരമുള്ള ഭാഗത്ത് കിടന്നു കൊണ്ടാണ് ഇരുവരും സംസാരിച്ചത്. പെട്ടെന്ന് തന്നെ എഴുന്നേറ്റ് ഇതാരോടെങ്കിലും പറയണമെന്ന് ശ്രിതു പറഞ്ഞു. നിന്നെ വിശ്വാസമുള്ളത് കൊണ്ടും നിനക്ക് പ്രശ്‌നമുണ്ടാകാതിരിക്കാനും ആണ് ഇത്തരം ഒരു കാര്യം പറയുന്നത്.സോറി എന്നും രശ്മിന്‍ പറഞ്ഞു. അത് പ്രശ്‌നമില്ലെന്നും ശ്രിതു പറഞ്ഞു. ഇതിനുശേഷം അടുക്കളയില്‍ എത്തി ശ്രിതു വെള്ളം കുടിക്കുമ്പോള്‍ ഓകെ അല്ലേ എന്ന് രശ്മിന്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്. ഇതിനുശേഷം ശ്രിതു കിടക്കാന്‍ പോകുമ്പോള്‍ വിശ്വാസം അതല്ലേ എല്ലാം എന്നും രശ്മിന്‍ പറയുന്നു.
 
 
രശ്മിന്റെ ഐഡന്റിറ്റിയാണ് വെളിപ്പെട്ടതെന്നും പിന്നീട് ഒരു കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ വേണ്ടി നേരത്തെ പറഞ്ഞത് നന്നായി എന്നാണ് ആരാധക ഗ്രൂപ്പുകളില്‍ പറയുന്നത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article