Upcoming Malayalam Movies: ഏപ്രില്‍ 11 ന് റിലീസ് ചെയ്യുന്നത് മൂന്ന് സിനിമകള്‍ ! ആരാകും ഹിറ്റടിക്കുക?

രേണുക വേണു

തിങ്കള്‍, 8 ഏപ്രില്‍ 2024 (20:03 IST)
Upcoming Malayalam Movies: ഈ വാരം റിലീസ് ചെയ്യുന്നത് നാല് മലയാള സിനിമകള്‍. അതില്‍ മൂന്നെണ്ണവും ഒരേ ദിവസം ! മലയാള സിനിമയുടെ നല്ല കാലം തുടരുമെന്ന പ്രതീക്ഷയിലാണ് എല്ലാ സിനിമാ പ്രേമികളും. ഏപ്രില്‍ 11 വ്യാഴാഴ്ച ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം, ജയ് ഗണേഷ് എന്നീ സിനിമകള്‍ തിയറ്ററിലെത്തും. 
 
പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഇക്കൂട്ടത്തിലെ പ്രധാനപ്പെട്ട സിനിമ. നിവിന്‍ പോളി അതിഥി വേഷത്തിലെത്തുന്നതും ഈ ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയിട്ടുണ്ട്. ബുക്ക് മൈ ഷോയില്‍ 62.7 K ആളുകളാണ് ചിത്രത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 
 
ഫഹദ് ഫാസില്‍, സജിന്‍ ഗോപു, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ആവേശവും ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തും. രോമാഞ്ചത്തിനു ശേഷം ജീത്തു മാധവന്‍ ആണ് ആവേശം സംവിധാനം ചെയ്തിരിക്കുന്നത്. 34.1 K ആളുകളാണ് ചിത്രത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേഷും 11 ന് തന്നെ എത്തും. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന മാരിവില്ലിന്‍ ഗോപുരങ്ങള്‍ ഏപ്രില്‍ 12 നാണ് റിലീസ്. ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍