സോനു സൂദ് തിരെഞ്ഞെടുപ്പിൽ മത്സരിക്കണം: പ്രധാനമന്ത്രി ആകണം, ഞാൻ വോട്ട് ചെയ്യും: ഹുമ ഖുറേഷി

Webdunia
ബുധന്‍, 2 ജൂണ്‍ 2021 (18:45 IST)
സോനു സൂദിനെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാനാഗ്രഹിക്കുന്നുവെന്ന് നടി ഹുമ ഖുറേഷി. കൊവിഡ് കാലത്ത് സോനു സൂദ് നടത്തിയ കാരുണ്യപ്രവർത്തനങ്ങളെ എല്ലാം പ്രശംസിച്ച് കൊണ്ടാണ് ഹുമാ ഖുറേഷി സംസാരിച്ചത്. ഏത് ബോളിവുഡ് നടനാണ് നല്ല രാഷ്ട്രീയക്കാരനാകാൻ കഴിയുക എന്ന ചോദ്യത്തിന് ബോളിവുഡ് ഹംഗാമയ്ക്ക് മറുപടി നൽകുകയായിരുന്നു താരം.
 
സത്യസന്ധമായി പറയുകയാണെങ്കിൽ സോനു സൂദ് തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. ഞാന്‍ അദ്ദേഹത്തിന് വോട്ടു ചെയ്യും. പ്രധാനമന്ത്രി പദത്തില്‍ സോനു എത്തുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ട്. അത് മഹത്തരമായിരിക്കും. അല്ലേ? എന്നായിരുന്നു ഹുമാ ഖുറേഷിയുടെ മറുപടി. 
 
കോവിഡ് മഹാമാരിക്കിടെ പ്രതിസന്ധിയിലായവര്‍ക്ക് കൈത്താങ്ങായ താരമാണ് സോനു സൂദ്. കോവിഡ് ഒന്നാം തരംഗത്തില്‍ നിരവധി ഇതര സംസ്ഥാന തൊഴിലാളികളെയാണ് ബസ്, ട്രെയ്ന്‍, ഫ്ളൈറ്റ് ഏര്‍പ്പെടുത്തി സോനു നാടുകളിലേക്ക് അയച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article