കൊവിഡ് മരണസംഖ്യ നിശ്ചയിക്കുന്നതിലെ മാനദണ്ഡത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യം. പ്രതിപക്ഷനേതാവ് വിഡി സതീശനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വാക്‌സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.