ഈ നടനെ നിങ്ങള്‍ക്ക് അറിയാം, പ്രണവിനൊപ്പം അഭിനയിച്ച ഈ താരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
ബുധന്‍, 16 ഫെബ്രുവരി 2022 (11:40 IST)
ഹൃദയം ഒ.ടി.ടിയില്‍ റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 18ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് തുടങ്ങും. തിയേറ്ററുകളിലും പ്രദര്‍ശനം തുടരും. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഓര്‍മ്മകള്‍ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും പങ്കുവെക്കുകയാണ്.
 
'എന്റെ ജീവിതത്തില്‍ ഞാന്‍ അവതരിപ്പിച്ച ആദ്യ രണ്ട് നാടകങ്ങള്‍ .ഒന്ന് യുവ രാജകുമാരനായും മറ്റൊന്ന് നിസ്സഹായനായ പാത്രിയര്‍ക്കിയായും.ഇത് എന്റെ ഹൃദയം.നിങ്ങളുടെ ഹൃദയം നിമിഷങ്ങളും പങ്കുവെച്ച് ഞങ്ങളോടൊപ്പം ചേരൂ'- സെല്‍വ കഥാപാത്രത്തെ അവതരിപ്പിച്ച കലേഷ് കുറിച്ചു.
 
ഹൃദയം സിനിമ കണ്ടവരാരും സെല്‍വയെ മറന്നുകാണില്ല.അരുണിനും കൂട്ടുകാര്‍ക്കും ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും നല്‍കിയ കഥാപാത്രം. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ആലപ്പുഴക്കാരന്‍ കലേഷ് രാമാനന്ദിനെ സെല്‍വ എന്നു വിളിക്കാനാണ് ആരാധകര്‍ക്ക് കൂടുതലിഷ്ടം. നല്ലൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഇദ്ദേഹം. ഇപ്പോഴിതാ ജയസൂര്യയെ കണ്ട സന്തോഷത്തിലാണ് കലേഷ്.

അനുബന്ധ വാര്‍ത്തകള്‍

Next Article