Honey Rose Film Rachel Release: ഹണി റോസ് ചിത്രം 'റേച്ചല്‍' മറ്റന്നാള്‍ മുതല്‍

രേണുക വേണു
ബുധന്‍, 8 ജനുവരി 2025 (10:34 IST)
Rachel Movie - Honey Rose

Honey Rose Film Rachel Release: ഹണി റോസിനെ നായികയാക്കി ആനന്ദിനി ബാല സംവിധാനം ചെയ്ത 'റേച്ചല്‍' ജനുവരി 10 വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. വളരെ ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 
 
ബാദുഷ എന്‍.എം, രാജന്‍ ചിറയില്‍, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഹണി റോസിനെ കൂടാതെ കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, റോഷന്‍ ബഷീര്‍, ദിനേശ് പ്രഭാകര്‍, പൗളി വത്സന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഇഷാന്‍ ഛബ്രയാണ്. ക്യാമറ സ്വരൂപ് ഫിലിപ്പ്. 
 
രാഹുല്‍ മണപ്പാട്ട്, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നെല്ലിയാമ്പതിയിലായിരുന്നു സിനിമയുടെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article