നേടിയതൊന്നും അവിചാരിതമോ ഭാഗ്യമോ അല്ല, ഉണ്ണി സൂപ്പർ സ്റ്റാറെന്ന് സ്വാസിക

അഭിറാം മനോഹർ

ചൊവ്വ, 7 ജനുവരി 2025 (19:37 IST)
Swasika- Unni Mukundan
ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ മലയാളത്തിന് പുറമെ ഉത്തരേന്ത്യയിലും തെലുങ്ക് മാര്‍ക്കറ്റിലും വലിയ വിജയമായിരിക്കുകയാണ്. മലയാളത്തിന്റെ അതിര്‍ത്തി കടന്ന് ഹിന്ദി മാര്‍ക്കറ്റില്‍ ഇതാദ്യമായാണ് ഒരു മലയാള സിനിമ ഇത്ര വലിയ വിജയം സ്വന്തമാക്കുന്നത്. ഇപ്പോഴിതാ മാര്‍ക്കോയുടെ വിജയത്തില്‍ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി സ്വാസിക. ഉണ്ണി ഇന്ന് നേടിയെടുത്തിരിക്കുന്ന നേട്ടം ഭാഗ്യം കൊണ്ടോ അവിചാരിതമായോ ലഭിച്ചതല്ലെന്ന് സ്വാസിക പറയുന്നു. ഉണ്ണിക്ക് കിട്ടുന്ന ഓരോ കയ്യടിയും ഉണി പല പ്രതിസന്ധികളെയും അതിജീവിച്ച് നേടിയെടുത്തതാണെന്ന് സ്വാസിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉണ്ണി മുകുന്ദനെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സ്വാസികയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.
 
സ്വാസികയുടെ കുറിപ്പ് ഇങ്ങനെ
 
ഉണ്ണി ഇന്ന് നേടിയെടുത്തതൊന്നും അവിചാരിതമോ ഭാഗ്യം കൊണ്ട് വന്നതോ അല്ല. ഇന്ന് ഉണ്ണിക്ക് ലഭിക്കുന്ന ഓരോ കയ്യടികളും ഉണ്ണി പല പ്രതിസന്ധികളെയും അതിജീവിച്ച് നേടിയെടുത്തതാണ്. വേറൊരു വ്യക്തിക്കും അദ്ദേഹം അതിജീവിച്ചത് പോലെ പ്രശ്‌നങ്ങളെ അതിജീവിക്കാനാകും എന്നെനിക്ക് തോന്നുന്നില്ല. ഉണ്ണിയുടെ വിഷന്‍ എന്തെന്ന് തുടക്കം തൊട്ട് അറിയാവുന്ന ആളായിരുന്നു ഞാന്‍. ഇന്ന് ഇന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പര്‍സ്റ്റാര്‍ ആയി ഉണ്ണി മാറിയതില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു. സ്വാസിക കുറിച്ചു
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍