ഉത്തരേന്ത്യയിൽ തരംഗമായി, 100 കോടിയിലേക്ക് അടിച്ച് കയറി ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ, സന്തോഷം പങ്കുവെച്ച് താരം
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് റിലീസ് ചെയ്ത സിനിമ മലയാളത്തിലെ ഏറ്റവും വയലന്റ് സിനിമ എന്ന ലേബലിലാണ് റിലീസായത്. ആദ്യ ഷോ കഴിഞ്ഞത് മുതല്‍ യുവാക്കള്‍ സിനിമ ഏറ്റെടുക്കുകയായിരുന്നു. മലയാളത്തില്‍ ആദ്യ ദിനങ്ങളില്‍ വമ്പന്‍ കളക്ഷന്‍ നേടിയ സിനിമ കേരളത്തില്‍ ഒന്ന് ക്ഷീണിച്ചപ്പോഴേക്കും ഉത്തരേന്ത്യയില്‍ സിനിമ കത്തിക്കയറി. 50ന് താഴെ സ്‌ക്രീനുകളില്‍ ഉത്തരേന്ത്യയില്‍ റിലീസ് ചെയ്ത സിനിമയുടെ സ്‌ക്രീനുകളുടെ എണ്ണം പിന്നീട് 600 കടക്കുകയും ചെയ്തിരുന്നു. മലയാളത്തിന് പുറമെ സിനിമയ്ക്ക് കൂടുതല്‍ കളക്ഷന്‍ ലഭിച്ചത് ബോളിവുഡില്‍ നിന്നാണ്.