ജയ് ഭീം,തണ്ണീര്‍മത്തന്‍ താരങ്ങള്‍ ഒന്നിക്കുന്ന 'വിശുദ്ധ മെജോ', ഫസ്റ്റ് ലുക്ക് എത്തി, വീഡിയോ സോങ് ഹിറ്റ് ! ഉടന്‍ തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

വ്യാഴം, 7 ജൂലൈ 2022 (10:49 IST)
ജയ് ഭീം ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലിജോമോള്‍ ജോസും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസും ഡിനോയ് പൗലോസും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് വിശുദ്ധ മെജോ. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമ ഉടന്‍തന്നെ തിയേറ്ററില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം യൂട്യൂബില്‍ തരംഗമായി മാറി.ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആണ് സംഗീതം ഒരുക്കുന്നത്.
 
വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍