മകള്‍ക്ക് പിറന്നാള്‍, ആശംസകളുമായി നടന്‍ പ്രസന്ന, കുഞ്ഞിന്റെ ക്യൂട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 24 ജനുവരി 2023 (11:46 IST)
തമിഴ് സിനിമാ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. മകളുടെ ജന്മദിനമാണ് ഇന്ന്. സോഷ്യല്‍ മീഡിയയിലൂടെ മകളുടെ ക്യൂട്ട് ചിത്രങ്ങള്‍ ഓരോന്നായി പങ്കുവെച്ചുകൊണ്ട് നടന്‍ ആശംസകള്‍ നേര്‍ന്നു.മകന്‍ വിഹാനെയും മകള്‍ ആദ്യന്തയേയും ചിത്രങ്ങളില്‍ കാണാം.
 
മകന്‍ വിഹാന്റെ ഏഴാം പിറന്നാള്‍ ഈയടുത്താണ് നടിയും കുടുംബവും ആഘോഷിച്ചത്. 
 
സ്‌നേഹ കുറച്ച് സിനിമകളെ നിലവില്‍ ചെയ്യുന്നുള്ളൂ. ചെന്നൈയിലുള്ള വീട്ടില്‍ നിന്നും തന്റെ രണ്ട് മക്കളില്‍ നിന്നും അധികം മാറിനില്‍ക്കാന്‍ നടി ആഗ്രഹിക്കുന്നില്ല.മമ്മൂട്ടിയുടെ ക്രിസ്റ്റഫറിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ സിനിമയാണ് 'കിംഗ് ഓഫ് കൊത്ത'. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടന്‍ പ്രസന്നയും. പോലീസ് യൂണിഫോമിലാണ് നടന്‍ എത്തുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍