ഹനീഫ് അദേനിയുടെ അടുത്ത പടത്തില്‍ മമ്മൂട്ടിയല്ല!

Webdunia
തിങ്കള്‍, 18 ജൂണ്‍ 2018 (21:56 IST)
ദി ഗ്രേറ്റ്ഫാദര്‍ എന്ന സിനിമയിലൂടെയാണ് ഹനീഫ് അദേനി എന്ന പേര് മലയാള സിനിമയില്‍ സുപരിചിതമായത്. ആ പടം ബമ്പര്‍ ഹിറ്റാവുകയും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയാകുകയും ചെയ്തതോടെ അദേനി ഏവര്‍ക്കും പ്രിയങ്കരനായി.
 
ഹനീഫ് അദേനി തിരക്കഥയെഴുതിയ രണ്ടാമത്തെ സിനിമ ‘അബ്രഹാമിന്‍റെ സന്തതികള്‍’ ഇപ്പോള്‍ തിയേറ്ററുകളില്‍ വിസ്മയം സൃഷ്ടിക്കുകയാണ്. മമ്മൂട്ടി നായകനായ ഈ സിനിമ മലയാളത്തിലെ നിലവിലുള്ള റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുമെന്നാണ് സൂചന. എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും ഹൌസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് ഉടന്‍ പ്രദര്‍ശനത്തിനെത്തും.
 
അതേസമയം, ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്‍റെ വിവരങ്ങളും എത്തിക്കഴിഞ്ഞു. എന്തായാലും മമ്മൂട്ടിയല്ല പുതിയ ചിത്രത്തിലെ നായകന്‍. നിവിന്‍ പോളി നായകനാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. തീര്‍ത്തും അദേനി സ്റ്റൈലില്‍ ഇതും ഒരു ക്രൈം ത്രില്ലര്‍ തന്നെയായിരിക്കും.
 
എന്നാല്‍ ഹനീഫ് അദേനിയുടെ ആദ്യ രണ്ടുചിത്രങ്ങളും പോലെ ഒരു റിവഞ്ച് ത്രില്ലറായിരിക്കുമോ ഇതെന്ന് ഇപ്പോള്‍ പറയാനാകില്ല. ചിത്രത്തിന്‍റെ തിരക്കഥ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യാണ് നിവിന്‍ പോളിയുടേതായി ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന വമ്പന്‍ റിലീസ്.

അനുബന്ധ വാര്‍ത്തകള്‍

Next Article