ഫെയ്‌സ്ബുക്കില്‍ അമ്മയെ കുറിച്ച് മോശം കമന്റ്; ഗോപി സുന്ദര്‍ പരാതി നല്‍കി

രേണുക വേണു

തിങ്കള്‍, 19 ഓഗസ്റ്റ് 2024 (07:43 IST)
Gopi Sundar

ഫെയ്‌സ്ബുക്കില്‍ തന്റെ ചിത്രത്തിനു താഴെ അശ്ലീല കമന്റിട്ട ആള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. സുധീ എസ് നായര്‍ എന്ന പ്രൊഫൈലില്‍ നിന്നാണ് ഗോപി സുന്ദറിന്റെ അമ്മയ്‌ക്കെതിരെ അശ്ലീല കമന്റ് വന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം ഗോപി സുന്ദര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഗോപി സുന്ദര്‍ തീരുമാനിച്ചത്. 
 
കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് ഗോപി സുന്ദര്‍ പരാതി നല്‍കിയത്. തന്നേയും തന്റെ അമ്മയേയും അപമാനിക്കുന്ന തരത്തിലാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ കമന്റിട്ടിരിക്കുന്നതും അതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഗോപി സുന്ദര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു. 
 


കഴിഞ്ഞ കുറേ കാലമായി സോഷ്യല്‍ മീഡിയയില്‍ വലിയ സൈബര്‍ ആക്രമണമാണ് ഗോപി സുന്ദര്‍ നേരിടുന്നത്. സ്ത്രീ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാല്‍ അതിനു താഴെ അശ്ലീല കമന്റുകള്‍ ഇടുന്നവര്‍ നിരവധിയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍