പ്രണയം പങ്കുവയ്ക്കാന്‍ ഉണ്ണിയും അപര്‍ണയും, 'മിണ്ടിയും പറഞ്ഞും' വീഡിയോ സോങ്

Webdunia
വ്യാഴം, 5 ജനുവരി 2023 (08:56 IST)
ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'മിണ്ടിയും പറഞ്ഞും'. 
 
'നീയേ നെഞ്ചില്‍' എന്ന് തുടങ്ങുന്ന ഗാനം ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്ത് വരും.സനലിന്റെയും ലീനയുടെയും മഴയും പ്രണയവും നിറഞ്ഞ ലോകം, ആ കാഴ്ചകള്‍ കാണാന്‍ തയ്യാറാക്കൂ എന്നാണ് ഉണ്ണി മുകുന്ദന്‍ ഗാനം പുറത്തുവരുന്ന വിവരം പങ്കുവെച്ചുകൊണ്ട് പറഞ്ഞത്.'ലൂക്ക' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാലാ പാര്‍വതി, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി തുടങ്ങിയ താരനിര അണിനിരക്കുന്നു.
 
സോണി മ്യൂസിക് സൗത്തിലൂടെയാണ് പാട്ടിന്റെ റിലീസ്.
സംഗീതം: സൂരജ് എസ് കുറുപ്പ് 
 വരികള്‍: സുജേഷ് ഹരി
 ഗായകര്‍ : സൂരജ് എസ് കുറുപ്പ്, മൃദുല വാര്യര്‍.
 
മൃദുല്‍ ജോര്‍ജിനൊപ്പം അരുണ്‍ ബോസ് ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മധു അമ്പാട്ട് ഛായാഗ്രാഹണവും കിരണ്‍ദാസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.സൂരജ് എസ് കുറുപ്പ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
  
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article