മാളികപ്പുറം ഗംഭീര വിജയത്തിലേക്ക്,ദൈവത്തിന് നന്ദി, സന്തോഷം പങ്കുവെച്ച് മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്

ബുധന്‍, 4 ജനുവരി 2023 (10:09 IST)
മാളികപ്പുറം എന്ന സിനിമയില്‍ ചെറിയ വേഷമാണെങ്കിലും മനോജ് കെ ജയന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് കയ്യടി ലഭിച്ചു. ഹനീഫ് എന്ന പോലീസ് കഥാപാത്രം സിനിമയുടെ അവസാനത്തില്‍ മാത്രമേ എത്തുന്നുള്ളൂ എങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് പോകുന്നില്ല. സിനിമയുടെ വിജയത്തില്‍ സന്തോഷം പങ്കുവെക്കുകയാണ് മനോജ് കെ ജയന്‍.
 
'മാളികപ്പുറം ഒരു ഗംഭീര വിജയത്തിലേക്ക് നീങ്ങുമ്പോള്‍ അതില്‍ ഒരു പാര്‍ട്ട് ആവാന്‍ സാധിച്ചതില്‍ വലിയ സന്തോഷം. രണ്ടോ മൂന്നോ സീനില്‍ മാത്രം വരുന്ന ഒരു കഥാപാത്രമാണ് എന്റെത്. അത് നന്നായി., എന്ന് ആളുകള്‍ വിളിച്ച് പറയുമ്പോഴും,എഴുതി വായിക്കുമ്പോഴും...ഒരുപാട് സന്തോഷം ദൈവത്തിന് നന്ദി എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍..ആശംസകള്‍
Really...Happy new Year'- മനോജ് കെ ജയന്‍ കുറിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍