'മാളികപ്പുറം' എന്താണ് എന്ന് മലയാളി സമൂഹത്തിന് പറഞ്ഞ് കൊടുത്തത് മമ്മൂക്ക: ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 2 ജനുവരി 2023 (12:15 IST)
2022 അവസാനം എത്തി മലയാള സിനിമയ്ക്ക് പുതിയ ഉണര്‍വ് നല്‍കിയ ചിത്രമാണ് മാളികപ്പുറം. പുതുവര്‍ഷത്തില്‍ വന്‍ ഹിറ്റ് സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകരും. റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസം തന്നെ സിനിമയുടെ വിജയം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍. അതിഥിയായി മമ്മൂട്ടിയും എത്തി.
 
ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്കും മികച്ച പ്രകടനം കാഴ്ചവച്ച ശ്രീപഥിനും ഒപ്പം മമ്മൂട്ടി കേക്ക് മുറിച്ചു.
തന്നെ സംബന്ധിച്ച് വലിയൊരു ദിവസമാണ് ഇന്നൊന്നും തന്റെ സിനിമ ജീവിതത്തിലെ വലിയ ഹിറ്റാണ് മാളികപ്പുറം എന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു. 'ആന്റോ ചേട്ടന് ഒരുപാട് നന്ദി ഉണ്ട്. എല്ലാവരോടും നന്ദി. പ്രത്യേകിച്ച് മമ്മൂക്കയോട്. മാളികപ്പുറം എന്താണ് എന്ന് മലയാളി സമൂഹത്തിന് പറഞ്ഞ് കൊടുത്തത് മമ്മൂക്കയാണ്. ആ ഐശ്വര്യം എന്റെ കൂടെ മുന്നോട്ടും ഉണ്ടായി'-ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മമ്മൂട്ടിയുടെ കാല് തൊട്ട് അനുഗ്രഹവും നടന്‍ വാങ്ങി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍