ഒമര്‍ ലുലുവിന് നല്ല സമയമല്ല ! ചിത്രം തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചു

കെ ആര്‍ അനൂപ്

തിങ്കള്‍, 2 ജനുവരി 2023 (12:13 IST)
ഒമര്‍ ലുലുവിന്റെ ആറാമത്തെ സിനിമയായ നല്ല സമയം ഡിസംബര്‍ 30നാണ് പ്രദര്‍ശനത്തിന് എത്തിയത്. പിന്നാലെ എക്‌സൈസ് കേസും എത്തി. ഇപ്പോഴിതാ സിനിമ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു എന്ന് സംവിധായകന്‍ തന്നെ അറിയിച്ചു.ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്‌സൈസ് കേസെടുത്തതിന് പിന്നാലെയാണ് ചിത്രം പിന്‍വലിച്ചത്.ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് നടക്കുമെന്നും ഒമര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
 
എക്‌സൈസില്‍ നിന്നും നോട്ടീസ് ലഭിച്ച വിവരം ഒമര്‍ നേരത്തെ അറിയിച്ചിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ട്രെയിലര്‍ എന്ന് ചൂണ്ടിക്കാണിച്ചാണ് എക്‌സൈസ് കേസ്. ട്രെയിലറിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോഴിക്കോട് എക്‌സൈസ് ഓഫീസിലാണ് കേസ്.കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
 
 
 
 
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍