ഗഗനചാരി കൂടുതൽ പ്രേക്ഷകരിലേക്ക്, ഇന്ത്യയാകെ റിലീസ് ചെയ്യാനൊരുങ്ങി വിതരണകമ്പനി

അഭിറാം മനോഹർ
ബുധന്‍, 3 ജൂലൈ 2024 (13:11 IST)
Gaganachari
ഇന്ത്യന്‍ സിനിമയിലെ തന്നെ വേറിട്ട പരീക്ഷണചിത്രമായി റിലീസ് ചെയ്ത ഡിസ്‌ടോപ്പിയന്‍ ഏലിയന്‍ സിനിമയായ ഗഗനചാരി കൂടുതല്‍ പ്രേക്ഷകരിലേക്ക്. ഗോകുല്‍ സുരേഷ്,അജു വര്‍ഗീസ്,കെ ബി ഗണേഷ്‌കുമാര്‍,അനാര്‍ക്കലി മരക്കാര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ സിനിമ ജൂണ്‍ 21നാണ് കേരളത്തിലെ തിയേറ്ററുകളിലെത്തിയത്. സിനിമ മികച്ച പ്രതികരണം നേടുന്നതിനിടെയാണ് പ്രമുഖ നിര്‍മ്മാണ-വിതരണ കമ്പനിയായ ജെമിനി ഫിലിം സര്‍ക്യൂട്ട് സിനിമ പാന്‍ ഇന്ത്യന്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്നത്.
 
ജൂലൈ അഞ്ച് മുതല്‍ സിനിമ ഇന്ത്യയാകെ എത്തിക്കാനാണ് വിതരണക്കാരുടെ പദ്ധതി. സായാഹ്നവാര്‍ത്തകള്‍, സാജന്‍ ബേക്കറി എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകനാണ്. ആവാസവ്യൂഹം,പുരുഷപ്രേതം തുടങ്ങിയ സിനിമകളുടെ സംവിധായകനായ കൃഷാന്ദാണ് ഗഗനചാരിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article