Friendship Day Movies to watch: സൗഹൃദ ദിനത്തിൽ കാണാം ഈ 10 ചിത്രങ്ങൾ
ഞായര്‍, 6 ഓഗസ്റ്റ് 2023 (12:36 IST)
എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ലോക സൗഹൃദദിനം ആയി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് ആറ് ഞായറാഴ്ചയാണ് ഫ്രണ്ട്ഷിപ്പ് ഡേ. സൗഹൃദങ്ങള്‍ പുതുക്കാനും പ്രിയപ്പെട്ട സുഹൃത്തുക്കളെ ഓര്‍ക്കാനും വേണ്ടിയുള്ള നല്ലൊരു സുദിനമാണ് സൗഹൃദദിനം.
ലോകത്ത് നിരവധി രാജ്യങ്ങള്‍ ജൂലൈ 30 നാണ് ഫ്രണ്ട്ഷിപ്പ് ഡേ ആചരിക്കുന്നത്. ഇന്ത്യ, മലേഷ്യ, യുഎഇ, അമേരിക്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെല്ലാം ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദദിനമായി ആചരിക്കുന്നത്. ലോകമെങ്ങും സൗഹൃദദിനം ആഘോഷിക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് സൗഹൃദത്തെ ആഘോഷമാക്കി കാണാനാവുന്ന ചില സിനിമകളെ നമുക്ക് പരിചയപ്പെടാം
ഷോലെ(1975)
ബോളിവുഡ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ വിജയമായ ചിത്രം. 1975ലാണ് ചിത്രം റിലീസ് ചെയ്തത്. രമേശ് സിപ്പി സംവിധാനം ചെയ്ത ചിത്രം ഇന്ത്യയെങ്ങും തരംഗമായി. സിനിമയിലെ അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും തമ്മിലുള്ള സൗഹൃദം ഇന്ത്യ ആഘോഷമാക്കി. യേ ദോസ്തി ഹം നഹീ ചോഡെങ്കേ എന്ന ഗാനം ഈ സിനിമയിലാണ്.
ദില്‍ ചാഹ്താ ഹെ
ദളപതി(1991)
തമിഴകത്ത് സൗഹൃദത്തെ ഇത്രയും ആഘോഷമാക്കിയ മറ്റൊരു ചിത്രമില്ല. 1991ല്‍ മണിരത്‌നം സംവിധാനം ചെയ്ത സിനിമ തമിഴ്‌നാട്ടിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. മഹാഭാരതത്തിലെ കര്‍ണ്ണന്‍ ധുര്യോധനന്‍ സൗഹൃദത്തെ ഇതിവൃത്തമാക്കിയൊരുക്കിയ സിനിമയില്‍ മമ്മൂട്ടി രജനീകാന്ത് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.
3 ഇഡിയറ്റ്‌സ്(2009)
രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ സിനിമ ഇന്ത്യയെങ്ങും വലിയ വിജയമായിരുന്നു. ആമിര്‍ ഖാന് ചൈനയില്‍ ആരാധകരെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ചിത്രം സൗഹൃദത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയത്. ആമിര്‍ ഖാന്‍, ആര്‍ മാധവന്‍,ശര്‍മാന്‍ ജോഷി എന്നിവരാണ് ഇതില്‍ സുഹൃത്തുക്കളായെത്തിയത്.
സിന്ദഗി നാ മിലേഗി ദുബാര(2011)
2011ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് ഇന്ത്യയിലെങ്ങും നിരവധി ആരാധകരാണുള്ളത്. ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ചിത്രം സംവിധാനം ചെയ്തത് സോയ അക്തറായിരുന്നു. ഹൃത്വിക് റോഷന്‍,അഭയ് ഡിയോള്‍,ഫര്‍ഹാന്‍ അക്തര്‍ എന്നിവരുടെ ഒരു വെക്കേഷന്‍ കാലത്തെ അനുഭവങ്ങളാണ് സിനിമ പറയുന്നത്.
ഹാംഗ് ഓവര്‍(2009)
2009ല്‍ ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഹാംഗ് ഓവര്‍ എന്ന സിനിമ സൗഹൃദത്തെ ആഘോഷമാക്കിയ സിനിമയാണ്. ഒരു ബാച്ച്‌ലര്‍ പാര്‍ട്ടിക്കായി സുഹൃത്തുക്കള്‍ ഒരുമിക്കുന്നതും അമിതമായ ലഹരിയില്‍ അന്നേ ദിവസം സ്ഥലകാലബോധമില്ലാതെ അവര്‍ ചെയ്ത് കൂട്ടുന്ന അബദ്ധങ്ങളും ചെന്ന് ചാടുന്ന പ്രശ്‌നങ്ങളുമാണ് സിനിമ പറയുന്നത്. ബ്രാഡ്‌ലി കൂപ്പര്‍,സാക്ക് ഗലിഫിയാനാക്കിസ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
ഇന്‍ ഹരിഹര്‍ നഗര്‍(1990)
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളില്‍ ഒന്നായ ചിത്രം സംവിധാനം ചെയ്തത് സിദ്ദിഖ് ലാലാണ്. 1990ല്‍ ഇറങ്ങിയ സിനിമയ്ക്ക് ഇതുവരെ 3 ഭാഗങ്ങള്‍ വന്നു. മുകേഷ്,ജഗദീഷ്,സിദ്ദിഖ്,അശോകന്‍ എന്നിവരാണ് സിനിമയില്‍ സുഹൃത്തുക്കളായെത്തുന്നത്.
പഞ്ചതന്ത്രം(2002)
കെ എസ് രവികുമാറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍,ജയറാം,രമേശ് അരവിന്ദ്,യുഗി സേതു എന്നിവര്‍ ഒന്നിച്ച സിനിമ. തമിഴകത്ത് സൗഹൃദം ആഘോഷിച്ച സിനിമയ്ക്ക് ഇന്നും ഒട്ടേറെ ആരാധകരാണുള്ളത്.
യെ ജവാനി ഹേ ദിവാനി(2013)
സൗഹൃദത്തെ ആഘോഷമാക്കിയ മറ്റൊരു ബോളിവുഡ് ചിത്രമാണ് യെ ജവാനി ഹേ ദിവാനി. അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത സിനിമയില്‍ രണ്‍ബീര്‍ കപൂര്‍,ദീപിക പദുക്കോണ്‍,കല്‍കി കൊച്ച്‌ലിന്‍,ആദിത്യ റോയ് കപൂര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തി. ചിത്രം ഇന്ത്യയെങ്ങും വലിയ തരംഗമാണ് സൃഷ്ടിച്ചത്.
രംഗ് ദേ ബസന്തി(2006)
ഇന്ത്യന്‍ സിനിമയെ ഇളക്കിമറിച്ച സിനിമയായിരുന്നു 2006ല്‍ രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത സിനിമ. ആമിര്‍ഖാന്‍, ഷര്‍മ്മന്‍ ജോഷി,മാധവന്‍,സോഹ അലിഖാന്‍,സിദ്ധാര്‍ഥ്,അതുല്‍ കുല്‍ക്കര്‍ണി,സോഹ അലിഖാന്‍ എന്നിവര്‍ അഭിനയിച്ച ചിത്രം ബോക്‌സോഫീസില്‍ തരംഗമായപ്പോള്‍ ചിത്രം ഉയര്‍ത്തുന്ന രാഷ്ട്രീയം ഇന്ത്യയെങ്ങും ചര്‍ച്ചയായി മാറി
ദില്‍ ചാഹ്താ ഹെ(2001)
2001ല്‍ നടന്‍ കൂടിയായ ഫര്‍ഹാന്‍ അക്തറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ബോളിവുഡില്‍ സൗഹൃദത്തെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിച്ച ചിത്രങ്ങളില്‍ ഒന്നാണ്. ആമിര്‍ ഖാന്‍,സെയ്ഫ് അലിഖാന്‍, അക്ഷയ് ഖന്ന,പ്രീതി സിന്റ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.