Friendship Day Wishes in Malayalam:ഇന്ന് സൗഹൃദ ദിനം, പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം
ഞായര്‍, 6 ഓഗസ്റ്റ് 2023 (08:32 IST)
എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ലോക സൗഹൃദദിനം ആയി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് ആറ് ഞായറാഴ്ചയാണ് ഫ്രണ്ട്ഷിപ്പ് ഡേ. സൗഹൃദങ്ങള്‍ പുതുക്കാനും പ്രിയപ്പെട്ട സുഹൃത്തുക്കളെ ഓര്‍ക്കാനും വേണ്ടിയുള്ള നല്ലൊരു സുദിനമാണ് സൗഹൃദദിനം.
ലോകത്ത് നിരവധി രാജ്യങ്ങള്‍ ജൂലൈ 30 നാണ് ഫ്രണ്ട്ഷിപ്പ് ഡേ ആചരിക്കുന്നത്. ഇന്ത്യ, മലേഷ്യ, യുഎഇ, അമേരിക്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെല്ലാം ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദദിനമായി ആചരിക്കുന്നത്.
ലോകത്തെ ഏറ്റവും മഹത്തരമായ ബന്ധമാണ് സൗഹൃദം. രണ്ട് ശരീരവും ഒരു ആത്മാവും എന്നാണ് നല്ല സുഹൃത്തുക്കളെ നാം വിശേഷിപ്പിക്കുന്നത്. അത്രത്തോളം ആഴത്തിലുള്ള സൗഹൃദങ്ങള്‍ നമുക്കുണ്ടാകും. പ്രായം, നിറം, ജാതി, മതം എന്നീ അതിര്‍വരമ്പുകള്‍ ഇല്ലാതെ നാം സ്വന്തമാക്കുന്ന ഏറ്റവും വിലപ്പെട്ട ബന്ധങ്ങളാണ് നല്ല സുഹൃത്തുക്കള്‍. സൗഹൃ്ദ ദിനത്തില്‍ എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകള്‍ നേരുകയും അവര്‍ക്കൊപ്പം അല്‍പ്പ സമയം ചെലവഴിക്കുകയും ചെയ്യുക.
പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് ഈ നല്ല ദിനത്തിന്റെ ആശംസകള്‍ മലയാളത്തില്‍ നേരാം...ഇതാ ഏറ്റവും മികച്ച ആശംസകള്‍
1. നമ്മള്‍ ശാരീരികമായി എത്ര അകലത്തിലാണെന്നത് വിഷയമല്ല, നമ്മുടെ മാനസിക അടുപ്പം ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്തതാണ്. നമ്മുടെ സൗഹൃദത്തെ കൂടുതല്‍ ദൃഢമാക്കാം. എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും സൗഹൃദദിനത്തിന്റെ ആശംസകള്‍...!
2. നമ്മുടെ ഈ നല്ല സൗഹൃദം എക്കാലത്തും നിലനില്‍ക്കട്ടെ. വിദൂരങ്ങളില്‍ ആണെങ്കിലും നമ്മുടെ സൗഹൃദം സജീവമായി നിലനില്‍ക്കട്ടെ. ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ...!
3. നിന്നെപ്പോലെ നല്ലൊരു സുഹൃത്തിനെ ലഭിച്ച ഞാന്‍ എത്രയോ ഭാഗ്യവാനാണ്. ഏത് പ്രതിസന്ധിയിലും ഒരു വിളിപ്പാടകലെ നീ ഉണ്ടെന്നത് എനിക്ക് ആശ്വാസവും കരുത്തും പകരുന്നു. നിനക്ക് സൗഹൃദദിനത്തിന്റെ ആശംസകള്‍ സ്‌നേഹപൂര്‍വ്വം നേരട്ടെ..!
4. ഏത് വിഷമങ്ങളിലും എന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാന്‍ നിനക്ക് സാധിക്കുന്നു. അതുകൊണ്ടാണ് നിന്നെ ഞാന്‍ ഏറ്റവും വിലപ്പെട്ട സുഹൃത്തായി കാണുന്നത്. ഈ സൗഹൃദദിനത്തില്‍ നിനക്ക് എല്ലാ നന്മകളും നേരുന്നു...!
5. എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍. നിങ്ങളുടെ സാന്നിധ്യം എന്റെ ജീവിതത്തില്‍ എപ്പോഴും സന്തോഷം പകരുന്നതാണ്..!
6. നീ എനിക്ക് നല്ലൊരു സുഹൃത്തും വഴിക്കാട്ടിയും ആത്മവിശ്വാസവും ആണ്. നിന്നിലൂടെ ഞാന്‍ എന്നെ തന്നെ കാണുന്നു. പ്രിയ സുഹൃത്തേ, നിനക്ക് സൗഹൃദദിനത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു..!
7. ഏത് പ്രതികൂല സാഹചര്യങ്ങളിലും നിങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നവരാണ് നല്ല സുഹൃത്തുക്കള്‍. നിന്റെ കുറവുകളെ പരിഗണിക്കാതെ നിനക്കൊപ്പം കൂട്ടുകൂടുന്നവര്‍. എല്ലാ സുഹൃത്തുക്കള്‍ക്കും ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍...!
8. സൗഹൃദത്തിന്റെ മൂല്യം എന്നെ പഠിപ്പിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍...!