മലയാളത്തിലെ ആദ്യ ഒരു കോടി സിനിമ ആരുടെ? മമ്മൂട്ടിയോ മോഹന്‍ലാലോ?

Webdunia
ശനി, 22 ജനുവരി 2022 (14:49 IST)
മലയാള സിനിമയുടെ താരരാജാക്കന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ബോക്‌സ്ഓഫീസില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ എല്ലാം മലയാള സിനിമ കണ്ടത് വാശിയേറിയ പോരാട്ടങ്ങളാണ്. മലയാള സിനിമയുടെ കോടികളുടെ ബോക്‌സ്ഓഫീസ് കളക്ഷന്‍ കേട്ടു തുടങ്ങിയത് തന്നെ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വരവോട് കൂടിയാണ്. 
 
മലയാളത്തിലെ ആദ്യ ഒരു കോടി സിനിമ ഏത് താരത്തിന്റെ പേരിലാണെന്ന് അറിയുമോ? അത് സാക്ഷാല്‍ മമ്മൂട്ടിയുടെ പേരിലാണ്. ഒരു മമ്മൂട്ടി ചിത്രമാണ് മലയാളത്തില്‍ നിന്ന് ആദ്യമായി ബോക്‌സ്ഓഫീസില്‍ ഒരു കോടിയിലേറെ കളക്ഷന്‍ നേടിയത്. 
 
മലയാളത്തിലെ ആദ്യ ഒരു കോടി കളക്ഷന്‍ നേടിയ സിനിമയാണ് 'ആ രാത്രി'. മമ്മൂട്ടിയെന്ന സൂപ്പര്‍താരം ജനിക്കുന്നത് ഇവിടെയാണ്. കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ ജോഷിയാണ് ആ രാത്രി സംവിധാനം ചെയ്തത്. 1982 ലാണ് സിനിമ റിലീസ് ചെയ്തത്. മമ്മൂട്ടിക്ക് പുറമേ രതീഷ്, എം.ജി.സോമന്‍, പൂര്‍ണിമ ജയറാം, ലാലു അലക്സ് എന്നിവരും ആ രാത്രിയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article