പ്രണവിനെ കുറിച്ച് സംസാരിക്കുമ്പോള്‍ വൈകാരികമായി സുചിത്ര മോഹന്‍ലാല്‍

ശനി, 22 ജനുവരി 2022 (11:57 IST)
പ്രണവ് മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുന്നതിനിടെ വൈകാരികമായി പ്രതികരിച്ച് അമ്മ സുചിത്ര മോഹന്‍ലാല്‍. പ്രണവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ഹൃദയം' കാണാന്‍ ആദ്യദിവസം തന്നെ സുചിത്ര തിയറ്ററിലെത്തി. ഇടപ്പള്ളി വിനീത തിയറ്ററിലെത്തിയാണ് സുചിത്ര 'ഹൃദയം' കണ്ടത്. സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, സമീര്‍ ഹംസ എന്നിവരും ഒപ്പമുണ്ടായിരുന്നു.
 
'സിനിമ ഒരുപാട് ഇഷ്ടമായി. പറയാന്‍ വാക്കുകളില്ല. ചില സ്ഥലത്തൊക്കെ പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നതുപോലെ തോന്നി. വീട്ടിലും അത് കാണാം. പ്രണവ് ഒരുപാട് മെച്ചപ്പെട്ടതായി അനുഭവപ്പെട്ടു. കൂടുതല്‍ പറഞ്ഞാല്‍ ഇമോഷനലാകും.'- സുചിത്ര മാധ്യമങ്ങളോട് പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍