സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ നായകകനാകുന്ന പുതിയ ചിത്രം ‘കോപ്പയിലെ കൊടുങ്കാറ്റി’ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. നവാഗതനായ സൗജന്‍ ജോസഫാണ്ചിത്രം സംവിധാനം ചെയ്യുന്നത്. പാര്‍വതി നായരാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
നിഷാന്ത് സാഗര്‍, ഷൈന്‍ ടോം ചാക്കോ, ശാലിന്‍ സോയ, നൈറ ബാനര്‍ജി തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം വിരണ്‍ കെ തിവാരി. കമ്മുവടക്കന്‍ ഫിലിംസിന്റെ ബാനറില്‍ നൗഷാദ് കമ്മുവടക്കനാണ് നിര്‍മ്മാണം.