2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മികച്ച നടന്‍ ജയസൂര്യ നടി അന്ന ബെന്‍

കെ ആര്‍ അനൂപ്
ശനി, 16 ഒക്‌ടോബര്‍ 2021 (15:31 IST)
2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടി. കപ്പേള എന്ന സിനിമയിലൂടെ അന്ന ബെന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച ചിത്രമായി ദ ?ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ തെരഞ്ഞെടുക്കപ്പെട്ടു.മികച്ച സംവിധായകന്‍ - സിദ്ധാര്‍ഥ് ശിവ. കപ്പേള എന്ന ചിത്രത്തിലൂടെ വരവറിയിച്ച സംവിധായകന്‍ മുസ്തഫ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി.മികച്ച സ്വഭാവ നടനായി സുധീഷ് തെരഞ്ഞെടുക്കപ്പെട്ടു.അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രിയ ചിത്രം.
 
സുഹാസിനി മണിരത്‌നമാണ് ജൂറി അധ്യക്ഷ.30 ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി അന്തിമ പട്ടികയിലുണ്ടായിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article