സിനിമാ മേഖലയിലെ സ്ത്രീകളുടെ പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പറുമായി ഫെഫ്ക

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (12:38 IST)
fefca
സിനിമാ മേഖലയിലെ സ്ത്രീകളുടെ പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പറുമായി സംവിധായകരുടെ സംഘടനയായ ഫെഫ്ക. ചൊവ്വാഴ്ച ഉച്ചമുതലാണ് സംവിധാനം നിലവില്‍ വന്നത്. 24 മണിക്കൂര്‍ സേവനമാണ് ലഭിക്കുന്നത്. സ്ത്രീകളാണ് പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുന്നത്. 85 90 59 99 46 എന്ന നമ്പറിലേക്കാണ് പരാതി അയക്കേണ്ടത്.
 
ഗുരുതര സ്വഭാവമുള്ള പരാതികളാണ് ലഭിക്കുന്നതെങ്കില്‍ സംഘടന നിയമനടപടി സ്വീകരിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിനിമയില്‍ വലിയ അഴിച്ചുപണികള്‍ ആരംഭിച്ചത്. പ്രമുഖരായ നിരവധി നടന്മാര്‍ക്കെതിരെ ആരോപണവുമായി സ്ത്രീകള്‍ രംഗത്തുവന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍ മുകേഷിന്റെയും ഇടവേള ബാബുവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article