സിനിമയില്‍ വരാന്‍ ബുദ്ധിമുട്ടുകളൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് അനിഖ സുരേന്ദ്രന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (12:26 IST)
സിനിമയില്‍ വരാന്‍ ബുദ്ധിമുട്ടുകളൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് നടി അനിഖാ സുരേന്ദ്രന്‍. പഠനവും അഭിനയവും ഒരുമിച്ചുകൊണ്ടു പോകാനാണ് താന്‍ ശ്രമിക്കുന്നതെന്നും താന്‍ കണ്ടിട്ടുള്ള താരങ്ങളില്‍ പലരും സ്‌കൂള്‍ കഴിഞ്ഞു കോളേജില്‍ പോകാതെ ഡിസ്റ്റന്‍സായി പഠിക്കുകയാണ് ചെയ്യാറുള്ളതെന്നും അനിഖ പറഞ്ഞു. താന്‍ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവരെല്ലാം ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും  കോളേജില്‍ ലൈഫ് എന്‍ജോയ് ചെയ്യണമെന്നത് എന്റെ നിര്‍ബന്ധമാണെന്നും താരം പറഞ്ഞു.
 
അമ്മയുടെ കോളേജ് ലൈഫിനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ജേണലിസമാണ് പഠിക്കുന്നത്. പ്ലസ് ടു കഴിഞ്ഞിട്ട് ഒരു വര്‍ഷം ഗ്യാപ്പ് എടുത്തിട്ടാണ് കോളേജില്‍ ചേര്‍ന്നത്. ആ ഒരു വര്‍ഷം ജോലി മാത്രമാണ് ചെയ്തതെന്ന് അനിഖ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article