എന്താണ് 'ഫാഹിനൂര്‍' ? കല്യാണം ആഘോഷമാക്കി നൂറിന്‍, വിവാഹ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ചൊവ്വ, 25 ജൂലൈ 2023 (10:46 IST)
നൂറിന്‍ ഷെരീഫിനും ഭര്‍ത്താവ് ഫഹീം സഫറിനും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദിവസമാണ് കുടുംബാംഗങ്ങള്‍ കല്യാണദിവസം സമ്മാനിച്ചത്. ശരിക്കും ഒരു ആഘോഷമായി മാറി നടിയുടെ കല്യാണം.തിരുവനന്തപുത്ത് അല്‍ സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹം.'ഫാഹിനൂര്‍'എന്നായിരുന്നു വിവാഹക്ഷണക്കത്തില്‍ വിവാഹച്ചടങ്ങിനായി എഴുതിയ പേര്.നൂറിന്റെയും ഫഹീമിന്റെയും പേരുകള്‍ ചേര്‍ത്താണ് ഈ വാക്ക് ഉണ്ടാക്കിയത്.

ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി ആളുകളാണ് ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കാനായി നേരില്‍ എത്തിയത്. വിവാഹ വേദിയിലേക്ക് വധുവിനെയും വരനെയും ആനയിച്ചത് പോലും നൃത്തത്തോടെ ആയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AVALON WEDDINGS (@avalonweddings)

 അഹാന കൃഷ്ണ, രജിഷ വിജയന്‍, പ്രിയ വാര്യര്‍ തുടങ്ങിയവര്‍ പരിപാടിക്കെത്തി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, നടി ശരണ്യ മോഹനും ഭര്‍ത്താവും, നടി ചിപ്പിയും കുടുംബവും, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article