‘ഇരട്ടക്കുഴല്‍’ ഫഹദ് വേണ്ടെന്ന് പറയാന്‍ കാരണം?

വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (14:26 IST)
ആമേന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് ‘ഡബിള്‍ ബാരല്‍- ഇരട്ടക്കുഴല്‍’. ചിത്രത്തിലെ നായകന്മാരായി ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ പ്രോജക്ട് ഫഹദ് വേണ്ടെന്ന് വച്ചതായാണ് റിപ്പോര്‍ട്ട്. ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് നല്‍കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. എന്ത് കാരണംകൊണ്ടാണ് പടത്തില്‍ ഫഹദ് സഹകരിക്കില്ലെന്ന് തീരുമാനിച്ചതെന്ന് വ്യക്തമല്ല.
 
ഫഹദ് ഫാസില്‍ പിന്മാറിയെന്ന് സംവിധായകന്‍ ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി. എന്നാല്‍ കാരണം വ്യക്തമാക്കാന്‍ കഴിയില്ലെന്നും ലിജോ പറഞ്ഞു. ബഹുഭാഷ ചിത്രമായി അണിയിച്ചൊരുക്കുന്ന ഡബിള്‍ ബാരലിന് വേണ്ടി മറ്റൊരു പ്രമുഖ നടനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ആഗസ്റ്റ് 21ന് വിവാഹിതനായ ഫഹദ് ഫാസില്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിലവില്‍ അഭിനയിക്കുന്ന ചിത്രമായ മണിരത്നത്തിന്റെ ഷൂട്ടിംഗ് തുടരുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഫഹദ് ഇത് വരെ ചിത്രത്തില്‍ ജോയിന്‍ ചെയ്തിട്ടില്ല.  ഫഹദ്  ഭാര്യ നസ്രിയയുമൊത്ത് അമേരിക്കയില്‍ ഹണിമൂണ്‍ ആഘോഷിക്കുകയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
 
ഗോവയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കോമഡി എന്റര്‍ടെയ്നറായ ഡബിള്‍ ബാരലില്‍ ആസിഫ് അലി, സണ്ണി വെയ്‌ന്‍, സ്വാതി റെഡ്ഡി, ഇഷാ ഷെര്‍വാണി, രചന എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.  
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍