ഫഹദിന്റെ നായികയായി ഗീതാഞ്ജലി ഥാപ മലയാളത്തില്‍
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ഗീതാഞ്ജലി ഥാപ മലയാളത്തില്‍ അഭിനയിക്കുന്നു. ഫഹദ് ഫാസിലിന്റെ നായികയായാണ് ഗീതാഞ്ജലി മലയാള സിനിമയിലെത്തുന്നത്. ചിത്രം രാജീവ് രവി സംവിധാനം ചെയ്യും.
രാജീവ് രവിയുടെ പുതിയ ചിത്രമായ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്. അടുത്ത ചിത്രത്തിന് മുംബൈ ആയിരിക്കും പശ്ചാത്തലം. ഫഹദ് ഒരു മുംബൈ മലയാളിയായാണ് അഭിനയിക്കുന്നത്.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്സ് ഡയസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഗീതാഞ്ജലി ഥാപയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്.