നഖക്ഷതങ്ങളിലെ ലക്ഷ്മി, ആരണ്യകത്തിലെ അമ്മിണി, മലയാളി നെഞ്ചേറ്റിയ സലീമ വീണ്ടും, ഡിഎൻഎ ക്യാരക്ടർ പോസ്റ്റർ പുറത്ത്

അഭിറാം മനോഹർ

വെള്ളി, 7 ജൂണ്‍ 2024 (19:17 IST)
Saleema, DNA
നഖക്ഷതങ്ങള്‍, ആരണ്യകം എന്നീ സിനിമകളിലൂടെ മലയാളി സിനിമാപ്രേക്ഷകര്‍ നെഞ്ചിലേറ്റിയ അഭിനേത്രി സലീമ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളം സിനിമയില്‍ തിരിച്ചെത്തുന്നു. കോട്ടയം കുഞ്ഞച്ചന്‍,കിഴക്കന്‍ പത്രോസ്,ഉപ്പുക്കണ്ടം ബ്രദേഴ്‌സ്,പാളയം തുടങ്ങി മലയാളത്തിന് ഒട്ടെറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ ടി എസ് സുരേഷ്ബാബു ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഡിഎന്‍എ എന്ന സിനിമയിലൂടെയാണ് സലീമ മലയാളത്തില്‍ വീണ്ടുമെത്തുന്നത്.
 
സലീമ അവതരിപ്പിക്കുന്ന പാട്ടി എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ജന്മം കൊണ്ട് ആന്ധ്രാപ്രദേശുകാരിയാണെങ്കിലും ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് സലീമ. നഖക്ഷതങ്ങളിലെ ലക്ഷ്മിയും ആരണ്യകത്തിലെ അമ്മിണിയും ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന കഥാപാത്രങ്ങളാണ്. അതിനാല്‍ തന്നെ താരത്തിന്റെ തിരിച്ചുവരവിനെ പ്രതീക്ഷയോടെയാണ് മലയാളികള്‍ കാണുന്നത്. യുവ നടന്‍ അഷ്‌കര്‍ സൗദാനാണ് ഡിഎന്‍എയില്‍ നായകനാകുന്നത്. ജൂണ്‍ പതിനാലിനാണ് സിനിമയുടെ റിലീസ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍