ഹർഷവർദ്ധൻ റാണെ, സോനം ബജ്‌വ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മിലാപ് സവേരി ഒരുക്കിയ റൊമാന്റിക്ക് ഡ്രാമ ചിത്രമാണ് 'ഏക് ദീവാനേ കി ദീവാനിയത്ത്'. കഴിഞ്ഞ വാരം തിയേറ്ററുകളിൽ എത്തിയ സിനിമയ്ക്ക് വളരെ മോശം അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. 
	 
	എന്നാൽ സിനിമയുടെ കഥയ്ക്കും തിരക്കഥയ്ക്കും പ്രകടനത്തിനും വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. സിനിമയുടെ ഇന്റർവെൽ സീൻ ഞെട്ടിച്ചെന്നും കമന്റുകളുണ്ട്. ദേശി മൂവീസ് ഫാക്ടറിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഷാദ് രൺധാവ, സച്ചിൻ ഖേദേക്കർ, അനന്ത് നാരായൺ മഹാദേവൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സത്യമേവ ജയതേ 2 , മർജാവാൻ എന്നീ സിനിമകൾക്ക് ശേഷം മിലാപ് സവേരി ഒരുക്കിയ സിനിമയാണിത്.