Dies Irae: ഭ്രമയുഗത്തിനു ശേഷം രാഹുല്‍ സദാശിവന്‍; പ്രണവ് മോഹന്‍ലാലിന്റെ 'ഡീയസ് ഈറേ' പ്രീമിയര്‍ ഇന്ന്

രേണുക വേണു

വ്യാഴം, 30 ഒക്‌ടോബര്‍ 2025 (09:48 IST)
Dies Irae

Dies Irae: ഭ്രമയുഗത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' തിയറ്ററുകളിലേക്ക്. ഒക്ടോബര്‍ 31 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ ഔദ്യോഗിക റിലീസ്. എന്നാല്‍ ഇന്ന് (വ്യാഴം) രാത്രി പ്രീമിയര്‍ ഷോകള്‍ നടക്കും. 
 
രാത്രി 9.30 നാണ് ഡീയസ് ഈറേയുടെ ആദ്യ ഷോ. ബുക്ക് മൈ ഷോയില്‍ ബുക്കിങ് പുരോഗമിക്കുകയാണ്. 9.30 നു ഷോയുള്ള മിക്ക സ്‌ക്രീനുകളിലും ഇതിനോടകം ടിക്കറ്റ് വിറ്റുതീര്‍ന്നു. 
 
മുന്‍ സിനിമകളെ പോലെ പ്രേക്ഷകരെ ഭയപ്പെടുത്താനാണ് രാഹുല്‍ സദാശിവന്‍ ഡീയസ് ഈറേയുമായി എത്തുന്നത്. ഹൊറര്‍ ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുല്‍ സദാശിവനാണ്. സംഗീതം ക്രിസ്റ്റോ സേവ്യര്‍, ക്യാമറ ഷെഹ്നാദ് ജലാല്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍