ദുൽഖർ നിർമ്മിക്കുന്ന പുതിയ ചിത്രം വരുന്നു, കൂടുതൽ വിവരങ്ങൾ ഇതാ...

കെ ആർ അനൂപ്
ചൊവ്വ, 24 നവം‌ബര്‍ 2020 (21:34 IST)
ദുൽഖർ സൽമാൻറെ പ്രൊഡക്ഷൻ ഹൗസായ വേഫെയറര്‍ ഫിലിംസ് നിർമ്മിക്കുന്ന അടുത്ത ചിത്രം വരുന്നു. ധ്രുവൻ, ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശോഭ് വിജയനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്.
 
ചിത്രത്തിൻറെ ഷൂട്ടിംഗ് ഇതിനകം തുടങ്ങി. എറണാകുളം ആണ് പ്രധാന ലൊക്കേഷൻ. ആദ്യ ഷെഡ്യൂൾ പൂർത്തിയായി. കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.
 
വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്കുശേഷം വേഫെയറര്‍ ഫിലിംസ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രംകൂടിയാണിത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article