ദുൽഖർ സൽമാന്‍റെ ‘കുറുപ്പ്’ ഒടിടി റിലീസിന്

കെ ആര്‍ അനൂപ്

വെള്ളി, 20 നവം‌ബര്‍ 2020 (21:03 IST)
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്ര 'കുറുപ്പ്' ഒടിടി റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിൽ നിന്ന് ഓൺലൈൻ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. നേരത്തെ ദുൽഖർ നിർമ്മിച്ച മണിയറയിലെ അശോകനും ഒടിടി റിലീസ് ചെയ്തിരുന്നു. അതേസമയം ഈ ചിത്രം ഏത് പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുന്നത് എന്ന് വ്യക്തമല്ല.
 
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം സുകുമാരക്കുറുപ്പിൻറെ ജീവിതത്തെ ആസ്പദമാക്കിയാണ് കഥ പറയുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ, ശോഭിത ധൂലിപാല, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിൻറെ ഭാഗമാണ്. ജിതിൻ കെ ജോസ് ആണ് കഥ എഴുതിയിരിക്കുന്നത്. കെ എസ് അരവിന്ദ്, ഡാനിയൽ സയൂജ് നായർ എന്നിവർ സംയുക്തമായാണ് തിരക്കഥ രചിച്ചിരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍