കനി കുസൃതിയുടെ ‘ബിരിയാണി’ക്ക് ഒടിടി റിലീസ്

കെ ആര്‍ അനൂപ്

ബുധന്‍, 4 നവം‌ബര്‍ 2020 (21:48 IST)
നെറ്റ്‌വർക്ക് ഫോർ ദി പ്രമോഷൻ ഓഫ് ഏഷ്യൻ സിനിമയുടെ (NETPAC) മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ 'ബിരിയാണി' ഒടിടി റിലീസിനൊരുങ്ങുന്നു. റിലീസുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്ന് സംവിധായകൻ സജിൻ ബാബു പറയുന്നു.
 
"ഞങ്ങൾ ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്, ചർച്ചകളിലാണ്, അത് സംഭവിക്കാം" - സജിൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
റോമിൽ നടന്ന ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഈ ചിത്രത്തിലൂടെയാണ് ലഭിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍