ദുല്‍ഖറിന്റെ മാത്രമല്ല മമ്മൂട്ടി ചിത്രവും ഒടിടി റിലീസിന് ?

കെ ആര്‍ അനൂപ്
തിങ്കള്‍, 7 മാര്‍ച്ച് 2022 (10:32 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് ഒടിടി റിലീസ് പ്രഖ്യാപിച്ചുകഴിഞ്ഞു.സോണി ലിവ് ഇന്ത്യയുടെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആദ്യം ഇക്കാര്യമറിയിച്ചത്. പിന്നീട് ദുല്‍ഖറും ഈ പോസ്റ്റ് പങ്കുവച്ചു. എന്നാല്‍ മമ്മൂട്ടിയുടെ ഒരു ചിത്രവും ഒടിടി റിലീസിന് ഒരുങ്ങുന്നു ഉണ്ടെന്നാണ് കേള്‍ക്കുന്നത്.
 
തിയേറ്ററില്‍ മുഴുവന്‍ സീറ്റില്‍ പ്രേക്ഷകരെ അനുവദിച്ചെങ്കിലും നിര്‍മ്മാതാക്കള്‍ക്ക് ഒടിടിയോടുള്ള താല്പര്യം ഇനിയും കുറഞ്ഞിട്ടില്ല.ചിത്രം തിയേറ്ററുകളിലേക്ക് ഇല്ലെന്നും ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല. നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article