വാപ്പച്ചിയുടെ മാസ് സിനിമ തിയറ്ററുകളിലെത്തിക്കുക ദുല്‍ഖര്‍ സല്‍മാന്‍; ത്രില്ലടിച്ച് ആരാധകര്‍

Webdunia
ബുധന്‍, 8 ഡിസം‌ബര്‍ 2021 (14:33 IST)
മമ്മൂട്ടി ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭീഷ്മപര്‍വ്വം തിയറ്ററുകളിലെത്തിക്കുക ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെറര്‍ ഫിലിംസ് ആണെന്നാണ് റിപ്പോര്‍ട്ട്. ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനി വിതരണം ചെയ്യുന്നത്. അമല്‍ നീരദ് ആണ് ഭീഷ്മപര്‍വ്വത്തിന്റെ സംവിധായകന്‍. മമ്മൂട്ടിയുടെ മാസ് കഥാപാത്രമായിരിക്കും സിനിമയിലേത്. അധോലോക നായകന്റെ കഥയാണ് സിനിമ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും കൂടിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമല്‍ നീരദ് തന്നെയാണ് നിര്‍മാണം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article