'പുലര്‍ച്ചെ മൂന്ന് മണിക്ക് കഞ്ചാവ് വേണമെന്ന് വാശിപിടിച്ചു'; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മാതാവ്

രേണുക വേണു

വ്യാഴം, 17 ഏപ്രില്‍ 2025 (16:08 IST)
നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ 'നമുക്ക് കോടതിയില്‍ കാണാം' സിനിമയുടെ നിര്‍മാതാവ് ഹസീബ് മലബാര്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടതായി ഹസീബ് മലബാര്‍ വെളിപ്പെടുത്തി. 
 
സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സുപ്രധാന വേഷമാണ് ശ്രീനാഥ് ഭാസി അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസമാണ് ചിത്രത്തിന്റെ റിലീസ്. പുലര്‍ച്ചെ മൂന്ന് മണിക്കു ഫോണില്‍ വിളിച്ച് കഞ്ചാവ് കിട്ടിയേ പറ്റുകയുള്ളൂവെന്ന് ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടെന്ന് ഹസീബ് മലബാര്‍ പറഞ്ഞു. നടന്‍ സ്ഥിരമായി വരാത്തതിനാല്‍ സിനിമയുടെ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്ന് ഹസീബ് ആരോപിച്ചു. 
അതേസമയം ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലും ശ്രീനാഥ് ഭാസിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെന്ന സ്ത്രീയെ ആലപ്പുഴയില്‍ നിന്നും പിടികൂടിയപ്പോള്‍ താന്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നായിരുന്ന മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍