താൻ കണ്ടതിൽ ഏറ്റവും സൂക്ഷ്മമായ നടന്മാരിൽ ഒരാൾ: ദുൽഖറിനെ പുകഴ്ത്തി സംവിധായകൻ ബാൽകി

Webdunia
ശനി, 17 സെപ്‌റ്റംബര്‍ 2022 (13:15 IST)
ദുൽഖർ സൽമാൻ പ്രധാനവേഷത്തിലെത്തുന്ന ആർ ബാൽകി ചിത്രം സെപ്റ്റംബർ 23ന് പുറത്തിറങ്ങുകയാണ്. റൊമാൻ്റിക് സൈക്കോളജിക്കൽ ചിത്രമായി ഒരുങ്ങുന്ന ചുപ്പിനെ ആകാംക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. ഇപ്പോഴിതാ ദുൽഖറിനെ എന്തുകൊണ്ട് പ്രധാനകഥാപാത്രമായി പരിഗണിച്ചു എന്നതിൻ്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ആർ ബാൽകി.
 
ദുൽഖർ ചെയ്ത ഓരോ സിനിമയും വ്യത്യസ്തവും മനോഹരവുമാണ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും സൂക്ഷ്മമായ നടന്മാരിൽ ഒരാളാണ് ദുൽഖർ എന്നാണ് എനിക്ക് തോന്നിയത്. ബാൽകി പറഞ്ഞു. ദുൽഖർ സൽമാനൊപ്പം സണ്ണി ഡിയോൾ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാകുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article