വിജയ് യേശുദാസ്, തിരുമാലി, സത്യപ്രകാശ്, പവിത്ര ചരി എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. തിരുമാലിയും വിനായക് ശശികുമാറും ചേര്‍ന്നാണ് വരികള്‍ രചിച്ചിരിക്കുന്നത്. സംഗീതം ദര്‍ബുക ശിവ.
ജനുവരി 23 വ്യാഴാഴ്ചയാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്, മമ്മൂട്ടിയുടെ 2025 ലെ ആദ്യ റിലീസും ! തമിഴില്‍ വലിയ ചര്‍ച്ചയായ 'തുപ്പറിവാളന്‍' പോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമയായിരിക്കും 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' എന്നാണ് വിവരം. ചെറിയ കേസില്‍ നിന്ന് തുടങ്ങി പിന്നീട് സീരിയല്‍ കില്ലിങ്ങിലേക്ക് നീങ്ങുന്ന ഉദ്വേഗമാണ് തിയറ്ററുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നതെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സിനോപ്‌സിസും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.