മലയാളികൾക്ക് സുപരിചിതയാണ് നിഷ സാരംഗ്. ഉപ്പും മുളകും കാണുന്നവർ നിഷയെ മറക്കില്ല. ഉപ്പും മുളകിലെ നീലുവിനെ മലയാളികൾക്കെല്ലാം ഇഷ്ടമാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നിഷ സാരംഗ് ഒരു അഭിമുഖത്തിൽ പുനർവിവാഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ചർച്ചയായി മാറിയത്. ഇപ്പോഴിതാ നിഷ സാരംഗിന്റെ പുതിയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്.
താൻ ഡബ്ബ് ചെയ്ത സിനിമ കാണാൻ എത്തിയ നിഷയുടെ വീഡിയോയാണ് ചർച്ചയാകുന്നത്. വീഡിയോയിൽ നിഷയുടെ നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിയുമാണ് ശ്രദ്ധിക്കപ്പെടുന്നത്. നിരവധി പേരാണ് പിന്നാലെ നിഷ വിവാഹം കഴിച്ചോ എന്ന ചോദ്യവുമായി എത്തിയിരിക്കുന്നത്. വീഡിയോയിൽ മാധ്യമ പ്രവർത്തകർ വിവാഹത്തെക്കുറിച്ച് ചോദിക്കുന്നുണ്ട് നിഷയോട്. പുനർ വിവാഹത്തെക്കുറിച്ച് പറയാനുണ്ടായ സാഹചര്യം എന്തെന്ന് നിഷയോട് മാധ്യമ പ്രവർത്തകർ ചോദിക്കുന്നുണ്ട്.
വിവാഹം കഴിഞ്ഞുവോ എന്ന് പലരും ചോദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുമ്പോൾ ചോദിക്കട്ടെ, എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ പറയാം എന്നായിരുന്നു നിഷയുടെ മറുപടി. നല്ല കാര്യമല്ലേ, നല്ലത് എപ്പോഴെങ്കിലും ചെയ്യാമെന്ന് വിചാരിക്കുന്നു. എനിക്ക് അങ്ങനെ തോന്നി. എല്ലാം പങ്കുവെക്കാൻ ഒരാളുള്ളത് നല്ലതല്ലേ. ഒറ്റപ്പെടുമ്പോൾ അങ്ങനെ ചിന്തിച്ചു. അത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും നിഷ പറയുന്നുണ്ട്.