ആറു നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മോഹന്‍ലാല്‍, ശങ്കര്‍ പേടിച്ച് പിന്മാറിയ ആ രംഗം, സിനിമ ഏതെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്
ശനി, 29 ജൂണ്‍ 2024 (09:08 IST)
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരങ്ങളാണ് മോഹന്‍ലാലും ശങ്കറും. ഒന്നിച്ചു തുടങ്ങിയവര്‍ പാതിയില്‍ രണ്ടു വഴിക്ക് പോയി. ശങ്കര്‍ സിനിമ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ സൂപ്പര്‍താരമായി വാഴുന്നു. ഇരുവര്‍ക്കും ഇടയിലുള്ള സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്.ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയാണ് മോഹന്‍ലാലിനൊപ്പം ശങ്കര്‍ ഒടുവില്‍ അഭിനയിച്ചത്.കാസനോവ എന്ന പടവും ചെയ്തിരുന്നു. സിനിമയില്‍ നിന്നും മാറി ശങ്കര്‍ യുകെയിലാണ് താമസമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോള്‍ ഉണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ശങ്കര്‍.  
 
'നമ്മള്‍ പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ആക്ഷന്‍ രംഗങ്ങള്‍ മോഹന്‍ലാല്‍ ചെയ്യും. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച ഹലോ മദ്രാസ് ഗേള്‍ എന്ന ഒരു സിനിമയുണ്ട്. മോഹന്‍ലാല്‍ നെഗറ്റീവ് ക്യാരക്ടറാണ്. അതില്‍ ഒരു ഫൈറ്റ് കെട്ടിടത്തിന്റെ മുകളില്‍ വച്ചാണ്. സംവിധായകന്‍ ഞങ്ങളോട് പറഞ്ഞു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടണമെന്ന്. ആറു നില കെട്ടിടമാണ്. ഞാന്‍ പറ്റില്ല എന്നു പറഞ്ഞു. എല്ലാ സേഫ്റ്റി സംവിധാനങ്ങളും ഉണ്ടെന്നു പറഞ്ഞു. പക്ഷേ എനിക്ക് കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി. സുരക്ഷാസംവിധാനങ്ങള്‍ ഒക്കെ ഒരുക്കിയിട്ടുണ്ട്, എന്നിരുന്നാലും അത് അപകടമാണ്.ലാല്‍ പറഞ്ഞു, ഞാന്‍ ചാടാം എന്ന്. അങ്ങനെ ഞാനും തയ്യാറായി. കറങ്ങിയാണ് ലാല്‍ ചാടിയത്. ഞാന്‍ നേരെയും. അത്ര ഡെഡിക്കേറ്റഡാണ് മോഹന്‍ലാല്‍''-ശങ്കര്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article