സംവിധായകന്‍ ഷങ്കറിന്റെ മകള്‍ അതിഥി ഷങ്കര്‍ സിനിമയിലേക്ക്

കെ ആര്‍ അനൂപ്

തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (15:03 IST)
സംവിധായകന്‍ ഷങ്കറിന്റെ മകള്‍ അതിഥി ഷങ്കര്‍ സിനിമയിലേക്ക്. നടന്‍ കാര്‍ത്തിയുടെ നായികയായാണ് അരങ്ങേറ്റം കുറിക്കുന്നത്.'വിരുമന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുത്തയ്യയാണ്.ഷങ്കറിന്റെ ഇളയ മകളാണ് അതിഥി. 
ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ പ്രകാശ് രാജ്, സൂരി,രാജ് കിരണ്‍ തുടങ്ങി വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്.സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.പരുത്തിവീരന്‍, പയ്യ, ഞാന്‍ മഹാന്‍ അല്ല തുടങ്ങിയ കാര്‍ത്തി സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയത് യുവന്‍ ആണ്.എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍